കോട്ടയം :കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുടെ എയര്‍പോഡ് മോഷ്ടിച്ച കേസില്‍ പാലാ നഗരസഭയിലെ സിപിഎം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
നഷ്ടപ്പെട്ടതെന്നു കരുതുന്ന എയര്‍പോഡ് കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നഴ്സായി ജോലി ചെയ്യുന്ന പാലാ സ്വദേശിനി പൊലീസിന് കൈമാറിയിരുന്നു. ഈ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന ആരോപണവമാണ് കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുമായ ജോസ് ചീരാംകുഴി ആരോപിച്ചിരുന്നത്.പൊലീസിന്റെ പക്കല്‍ ലഭിച്ച എയര്‍പോഡ് ഇത് മോഷണംപോയ എയര്‍പോഡ് ആണോയെന്ന് ഉറപ്പുവരുത്തുന്നതിനായി പൊലീസ് ശാസ്ത്രീയപരിശോധന നടത്തിയിരുന്നു.
എയര്‍പോഡ് ഉടമയും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറുമായ ജോസ് ചീരാംകുഴിയുടെയും എയര്‍പോഡ് പൊലീസിന് കൈമാറിയ സ്ത്രീയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനു പുളിക്കക്കണ്ടത്തിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയായി മാറി. പാലയിലെ രണ്ട് നേതാക്കളുടെ ശത്രുതയാണ് മോഷണത്തിലും പൊലീസ് കേസിലും കലാശിച്ചിരിക്കുന്നത്.
ജനുവരിയില്‍ തന്റെ എയര്‍പോഡ് ബിനു മോഷ്ടിച്ചതാണെന്ന് ജോസ്, പാലാ നഗരസഭാ യോഗത്തില്‍ പരസ്യമായി ആരോപണം ഉന്നയിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മാഞ്ചസ്റ്ററിലുള്ള നഴ്സായ വനിതാ സുഹൃത്തിന് ബിനു പുളിക്കക്കണ്ടം, മോഷ്ടിച്ച എയര്‍പോഡ് സമ്മാനമായി നല്‍കുകയായിരുന്നുവെന്ന് ജോസ് ചീരാംകുഴി ആരോപിച്ചു.
സംഭവം വിവാദമായപ്പോള്‍ ഈ സ്ത്രീ, തന്നെ വിളിച്ച് തനിക്ക് സമ്മാനമായി ബിനു പുളിക്കക്കണ്ടം നല്‍കിയതാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോയത്.
വനിതാ സുഹൃത്തിനെ വഞ്ചിക്കുകയായിരുന്നു പ്രതി. തൊണ്ടിമുതലായ എയര്‍പോഡ് വനിതാ സുഹൃത്തിന്റെ കൈവശം കൊടുത്തുവിട്ട് കേസില്‍ വഴിത്തിരിവ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. മാഞ്ചസ്റ്ററില്‍നിന്ന് പൊലീസിന് എയര്‍പോഡ് കൈമാറുന്നതിന് മാത്രമാണ് സ്ത്രീ പാലായിലെത്തിയതെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഏതുനിമിഷവും അറസ്റ്റുചെയ്യുമെന്നാണ് പ്രതീഷിക്കുന്നതെന്നും ജോസ് ചീരാംകുഴി പറഞ്ഞു.
അതേസമയം എന്നാല്‍ രാഷ്ട്രീയ യജമാനനെ തൃപ്തിപ്പെടുത്താന്‍ ജോസ് ചീരാംകുഴി നടത്തുന്ന ജല്പനങ്ങള് മറുപടി അര്‍ഹിക്കുന്നില്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. യുദ്ധങ്ങളില്‍ മുന്നില്‍ നിര്‍ത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആളുടെ ആരോപണത്തിന് മറുപടിനല്കുന്നില്ല.
ഈ നാടകങ്ങള്‍ക്കും നെറികെട്ട രാഷ്ട്രീയത്തിനും പിന്നിലുള്ള നോമിനേറ്റഡ് യജമാനനുള്ള മറുപടി ഉടന്‍ തന്നെ നല്‍കുമെന്നും ബിനു പറഞ്ഞു. പാലയിലെ ഇടതു മുന്നണിക്ക് തന്നെ തലവേദനയായി മാറിയിട്ടുണ്ട്, ഈ എയര്‍പോഡ് പ്രശ്നം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.