പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ മാതാവിനും കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ മാതാവിനും കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.

പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകന്‍ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിന് പുറമെ പ്രതികള്‍ 3,50,000 രൂപ പിഴയും അടയ്ക്കണം. 

പിഴ അടയ്ക്കാത്തപക്ഷം പ്രതികള്‍ ഒരു വര്‍ഷംകൂടെ അധിക തടവ് അനുവഭവിക്കണമെന്നും കോടതി വിധിച്ചു കാമുകനൊപ്പം ജീവിക്കാന്‍ തടസമാകുമെന്ന് കരുതി 16 കാരിയായ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 2019 ജൂണില്‍ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

മീരയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തച്ഛനുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടില്‍ വാടകക്കു താമസിക്കുന്ന മഞ്ജു അനീഷുമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

അനീഷിന്റെ സഹായത്തോടെ മഞ്ജു മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ നാഗര്‍കോവിലില്‍ വെച്ചാണ് പോലീസ് പിടികൂടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !