ഈരാറ്റുപേട്ട തീക്കോയിൽ ഉരുൾപൊട്ടലുണ്ടായതായി സൂചന.. ശക്തമായ മഴവെള്ള പാച്ചിലിൽ കലുങ്ക് തകർന്ന് ഗതാഗതം തടസപ്പെട്ടു

കോട്ടയം :വാഗമൺ ഈരാറ്റുപേട്ട റൂട്ടിൽ തീക്കോയിക്ക് സമീപം ഉരുൾ പൊട്ടലുണ്ടായി.

കല്ലം ഭാഗത്ത് മുകളിൽ നിന്നും ഉരുൾപൊട്ടി കലുങ്ക് തകർന്ന് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനരാരംഭിക്കാൻ ജെ.സി.ബി സ്ഥലത്തെത്തി മണ്ണ് മാറ്റൽ പുരോഗമിക്കുന്നു.

കാര്യമായ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലങ്കിലും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. തീക്കോയിൽ ഉരുൾ പൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ മീനച്ചിലാറിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. 

മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനെ സംബന്ധിച്ച് ഉന്നത തലത്തിൽ ആലോചനകൾ നടക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !