ഗാന്ധിനഗർ: ഭാര്യയുടെ കാമുകൻ അയച്ച പാഴ്സല്‍ ബോംബ് പൊട്ടിത്തെറിച്ച് യുവാവും മകളും മരിച്ചു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം.
വീട്ടിലെത്തിയ പാഴ്സല്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും 32കാരനായ ജീത്തുഭായി സംഭവസ്ഥലത്ത് വച്ചുതന്നെ കൊലപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ 12കാരി മകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍വച്ച് മരിച്ചു.31കാരനായ ജയന്തിഭായി ബാലുസിങ് ആണ് ഓട്ടോറിക്ഷയില്‍ ജീത്തുഭായിയുടെ വീട്ടിലേക്ക് പാഴ്സല്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. ടേപ്പ് റെക്കോർഡറിന് സമാനമായ രീതിയിലാണ് ബോംബ് തയാറാക്കിയിരുന്നത്. ഇത് പ്ലഗില്‍ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പാഴ്സല്‍ കൊണ്ടുവന്ന ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് പട്ടേല്‍ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ബോംബ് പൊട്ടിത്തെറിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ പ്രതി ജയന്തിഭായിയെ പൊലീസ് പിടികൂടി.
തന്റെ മുൻ കാമുകി ജീത്തുഭായിയെ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണം അദ്ദേഹത്തെ കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ജയന്തിഭായി പാഴ്സല്‍ ബോംബ് വീട്ടിലേക്ക് അയച്ചതെന്ന് പൊലീസ് പറഞ്ഞു.
ബോംബ് പൊട്ടിത്തെറിച്ച് ജീത്തുഭായിയുടെ ഒൻപതും പത്തും വയസുള്ള മറ്റ് രണ്ട് പെണ്മക്കള്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടി വെന്റിലേറ്ററിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.