ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യയ്‌ക്ക്: പത്ത് വർഷത്തേക്ക് കരാ‍ർ, പാകിസ്താനും ചൈനയ്‌ക്കും കനത്ത പ്രഹരം,

ന്യൂഡൽഹി: ഇറാനിലെ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. 10 വർഷത്തേക്കാണ് തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല ഇന്ത്യക്ക് ലഭിക്കുന്നത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.


ഇന്ത്യ, ഇറാൻ, അഫ്​ഗാനിസ്ഥാൻ ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സ​ഹായമാകുമെന്നു കേന്ദ്ര തുറമുഖ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ​ഗ്ലോബൽ ലിമിറ്റഡും (ഐപിജിഎൽ), ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർ​ഗനൈസേഷനുമാണ് കരാർ ഒപ്പിട്ടത്. ഇറാനിൽ നടന്ന ചടങ്ങിൽ ഇറാൻ റോഡ്- ന​ഗര വികസന മന്ത്രി മെ​​​ഹർസാദ് ബസർപാഷും പങ്കെടുത്തു.

ഇറാനെതിരായ അമേരിക്കൻ ഉപരോധം ചബഹാർ തുറമുഖത്തിന്റെ വികസനം മന്ദ​ഗതിയിലാക്കിയിരുന്നു. ഉപരോധം വകവയ്ക്കാതെ തുറമുഖത്തിന്റെ വികസനത്തിനു സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും.

ചൈന- പാക് സാമ്പത്തിക ഇടനാഴിയേയും അറബിക്കടലിൽ ചൈനയുടെ സാന്നിധ്യത്തേയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ​ഗുണം ചെയ്യും.

അറബിക്കടലിൽ സാന്നിധ്യം ശക്തമാക്കുക ലക്ഷ്യമിട്ടാണ് പാകിസ്ഥാനിലെ ​ഗ്വാദർ തുറമുഖത്തിന്റെ വകസനം ചൈന ഏറ്റെടുത്തത്. ചബഹാർ തുറമുഖത്തു നിന്ന് 72 കിലോമീറ്റർ അകലെയാണ് ​ഗ്വാദർ തുറമുഖം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !