ഫ്രിഡ്ജില്‍ ഒരു നാരങ്ങ എങ്കിലും ഇല്ലാത്ത മലയാളികളുടെ വീട് വളരെ കുറവാണ്. സാധാരണയായി നാരങ്ങ പിഴിഞ്ഞ് നീര് എടുത്ത ശേഷം നാരങ്ങയുടെ തോട് കളയാറാണ് പതിവ്.
പൊതുവെ ചൂട് കാലത്താണ് പലരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്.ചൂട് കാലത്തെ ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. വൈറ്റമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ.പക്ഷെ നാരങ്ങ പിഴിഞ്ഞ ശേഷം അതിൻ്റെ തൊലി കളയാറാണ് പതിവ്. നാരങ്ങയുടെ നീര് പോലെ തന്നെ അതിൻ്റെ തൊലിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നാരങ്ങയുടെ പങ്ക് വളരെ വലുതാണ്. എന്തൊക്കെ രോഗങ്ങള്‍ക്ക് നാരങ്ങ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
നാരങ്ങ തൊലിയുടെ ആരോഗ്യ ഗുണങ്ങള്‍
നാരങ്ങയുടെ നീരിനെക്കാള്‍ കൂടുതല്‍ വൈറ്റമിൻ സി നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ പഴത്തിന്റെ തൊലിയില്‍ ഡി-ലിമോണീൻ എന്ന ഫ്ലേവനോയ്ഡും ധാരാളമായി കാണപ്പെടുന്നു.
വൈറ്റമിൻ സിയും ഡി ലിമോണീനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങ തൊലിയില്‍ അടങ്ങിയിരിക്കുന്ന പെക്ടിൻ അമിതഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും.
അറിയാം നാരങ്ങയുടെ വിവിധ ഗുണങ്ങള്‍
ഹൃദയാരോഗ്യത്തിന് ഉത്തമം
പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ നാരങ്ങ തൊലി സഹായിക്കും. പുകവലി ശീലമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, രക്തത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവർ, പ്രമേഹമുള്ളവർ, ശരീരഭാരം കൂടിയവർ അല്ലെങ്കില്‍ അമിതമായ മാനസിക പിരിമുറുക്കം ഉള്ളവർ എന്നിവരുടെ മോശം ശീലങ്ങള്‍ കാരണം പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവാം.
എന്നാല്‍ നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫ്ലേവനോയിഡ് വിറ്റാമിൻ സി, പെക്റ്റിൻ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കാൻ
പ്രധാനമായും, നാരങ്ങ തൊലി വിറ്റാമിൻ സി, പെക്റ്റിൻ എന്നറിയപ്പെടുന്ന നാരുകളുടെയും ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇതിന് കുറഞ്ഞ മധുര സൂചികയാണ് ഉള്ളത്. ഇവ ശരീരഭാരം കുറയ്ക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു.
നാരങ്ങ തൊലി മാത്രമല്ല, നാരങ്ങാനീരും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം പ്രമേഹ രോഗികളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശരീരത്തിലെ ഇൻസുലിൻ അളവ് സമർത്ഥമായി നിയന്ത്രിക്കുന്ന നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന അളവില്‍ വിറ്റാമിൻ സിയാണ് ഇതിന് പ്രധാന കാരണം.
ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ആരോഗ്യകരമായ നാരുകള്‍ ദഹനപ്രക്രിയ വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ക്യാൻസറിനെ ചെറുക്കാം
ഫ്‌ളേവനോയ്‌ഡുകളും വിറ്റാമിൻ സിയും നാരങ്ങ തൊലിയില്‍ വലിയ അളവില്‍ കാണപ്പെടുന്ന രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രധാനമായും നാരങ്ങ തൊലിയില്‍ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ശരീരത്തിലെ വിഷ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.
അതുപോലെ വീക്കം ഉണ്ടാക്കുന്ന ഫ്രീ റാഡിക്കല്‍ മൂലകങ്ങള്‍ക്കെതിരെ പോരാടുന്നു. സ്ത്രീകളുടെ ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും സ്തനാർബുദത്തിനും എതിരെ പ്രവർത്തിക്കാൻ ഇതിന് കഴിയും.
അതുകൊണ്ട് തന്നെ ഇതിന്റെ ഗുണം ലഭിക്കാൻ ദിവസവും ഭക്ഷണത്തില്‍ നാരങ്ങ ഉപയോഗിക്കുന്നത് ശീലമാക്കണം. എന്നാല്‍ ക്യാൻസറിനുള്ള ശാശ്വതമായ പ്രതിവിധി നാരങ്ങാത്തൊലിയല്ലെന്ന് അറിഞ്ഞിരിക്കുക.
നാരങ്ങ തൊലി എങ്ങനെ ഉപയോഗിക്കാം?നാരങ്ങയില്‍ നിന്ന് നീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തൊലി കളയാതെ നന്നായി വെയിലത്ത് ഉണക്കി പൊടിച്ച് പൊടിയാക്കുക.
കൂടാതെ ദൈനംദിന പാചകത്തില്‍, ചെറുനാരങ്ങയുടെ തൊലി അതുപോലെ തന്നെ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ആരോഗ്യത്തിന് നല്ലതാണ്. അല്ലാത്തപക്ഷം ഈ പൊടി ഒരു നുള്ള് ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിച്ചാല്‍ പല ആരോഗ്യപ്രശ്നങ്ങളും മാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.