എയർ ഇന്ത്യയുടെ അനാസ്ഥ: റിയാദിൽ നിന്ന് നാട്ടിലേക്കയച്ച പ്രവാസിയുടെ മൃതദേഹം മുംബൈയിൽ കുടുങ്ങി: ഗുരുതര വീഴ്ചക്ക് വിശദീകരണം ആവിശ്യപ്പെട്ടു,

 റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദില്‍ നിര്യാതനായ തിരുവനന്തപുരം കല്‍തുരുത്തി സ്വദേശി സുബൈർ അബൂബക്കറിന്റെ മൃതദേഹമാണ് സമയത്ത് നാട്ടിലെത്താതെ മുബൈയില്‍ കുടുങ്ങിയത്.

ഏപ്രില്‍ 29 ന് തിങ്കളാഴ്ച വൈകീട്ട് 7:40 ന് റിയാദില്‍ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയർ ഇന്ത്യ വിമാനത്തിലാണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടും സുബൈറിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്കയച്ചത്. 

പുലർച്ചെ 2:20 ന് വിമാനം മുബൈയിലെത്തിയെങ്കിലും 5:45 ന് മുബൈയില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയിരുന്നില്ല. രാവിലെ 8:10 ന് തിരുവനന്തപുരത്ത് എത്തുന്ന എയർ ഇന്ത്യയുടെ എഐ 1657 വിമാനത്തില്‍ മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുറത്ത് കാത്ത് നിന്നെങ്കിലും ആ വിമാനത്തില്‍ സുബൈറിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല. 

അതെ വിമാനത്തില്‍ റിയാദില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോയ സുബൈറിന്റെ സഹോദരൻ മുംബൈയില്‍ നിന്ന് ബോഡി തിരുവന്തപുരത്തേക്കുള്ള വിമാനത്തില്‍ കയറിയിട്ടുണ്ടല്ലോ എന്ന് എയർലൈൻ ജീവനക്കാരോട് ചോദിച്ച്‌ ഉറപ്പുവരുത്തിയപ്പോള്‍ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. 

അത് വിശ്വസിച്ചാണ് സഹോദരൻ മുബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പോയത്. മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്.

അന്യദേശത്ത് നിന്ന് അതിവേഗം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം അയച്ചിട്ടും ഗൗരവമില്ലാതെ കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്നും നിരുത്തരവാദിത്തപരവും മൃതശരീരത്തോടുള്ള അനാദരവുമാണ്

എയർ ഇന്ത്യ എയർലൈനിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഗുരുതരമായ വീഴ്ചക്ക് കൃത്യമായ വിശദീകരണം നല്‍കാൻ കമ്ബനി തയ്യാറാകണമെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !