ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞു: സഹോദരനെ അതിക്രൂരമായി വെട്ടിക്കൊന്ന് 14 കാരി

ജയ്പൂർ: സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു.ഛത്തീസ്ഗഡിലെ ഖൈരഗഡ്-ചുഖാദൻ-ഗണ്ടായ് (KCG) ജില്ലയിലാണ് സംഭവം.

കൊലപാതകത്തിന് പിന്നാലെ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്ബോള്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.


ആണ്‍കുട്ടികളോട് ഫോണില്‍ സംസാരിക്കുന്നതിന് ശകാരിച്ച സഹോദരൻ, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും അനുജത്തിയെ വിലക്കിയിരുന്നു. ഇതില്‍ പ്രകോപിതയായ 14-കാരി, ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ കഴുത്തില്‍ കോടാലി ഉപയോഗിച്ച്‌ വെട്ടി. സംഭവസ്ഥലത്ത് തന്നെ സഹോദരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ശരീരത്തിലേക്ക് തെറിച്ച രക്തക്കറ കഴുകിക്കളഞ്ഞതിന് ശേഷം പെണ്‍കുട്ടി അടുത്തുള്ള വീട്ടിലെത്തി സംഭവമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !