ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സംഗീതം ചെയ്‌തിട്ടുണ്ട്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.
ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി.എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്.
2021 ൽ നിർമ്മിച്ച ചിത്രം എന്നാൽ നിയമ കുരുക്കിൽ പെട്ട് തീയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്‌തത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.