ചെന്നൈ: ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ പങ്കുവെച്ചതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞതോടെയായിരുന്നു പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി.‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ വിഡിയോ ജോക്കി ആർ.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് മാസം മുൻപ് തിരുമംഗലത്തെ ഒരു മാളിൽ പോയപ്പോഴാണ് ഇവർ പെൺകുട്ടിയുടെ ബൈറ്റെടുക്കുന്നത്.
ദ്വയാർഥം കലർന്ന ചോദ്യം ചോദിച്ചതോടെ വിദ്യാർഥിനി പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ, ഇതൊരു പ്രാങ്ക് ആണെന്നും വിഡിയോ സംപ്രേഷണം ചെയ്യില്ലെന്നും ശ്വേതയും ക്യാമറമാനും വിശ്വസിപ്പിച്ചതോടെയാണ് പ്രതികരിച്ചത്.
യൂട്യൂബ് ചാനൽ കുറച്ചുനാൾ മുൻപ് വിഡിയോ പുറത്തുവിട്ട വിവരം സുഹൃത്തുക്കളിലൂടെ കഴിഞ്ഞ ആഴ്ചയിലാണ് പെൺകുട്ടി അറിഞ്ഞത്. അതിനു താഴെ പെൺകുട്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ നിരവധി കമന്റുകൾ എത്തി.
യുട്യൂബിനു പിന്നാലെ ഇൻസ്റ്റഗ്രാമിലും സംഘം വിഡിയോ പങ്കിട്ടതോടെ അശ്ലീല കമന്റുകൾ നിറഞ്ഞു. ഇതോടെ വിഷാദത്തിലായ പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.