അബുദാബി: വിദേശയാത്രയിൽ സൗജന്യമായി ഒരു സ്ഥലം കൂടി കാണാൻ അവസരം കിട്ടിയാൽ നോ പറയുമോ.. രണ്ടു ദിവസം നഗരത്തിൽ സൗജന്യമായി താമസിക്കാം.
ഇത്തിഹാദ് എയർവേയ്സ് ആണ് യാത്രക്കാർക്കായി കിടിലൻ ഓഫർ ഒരുക്കിയിരിക്കുന്നത്.
യുഎഇയുടെ ദേശീയ വിമാന സർവീസുകളിലൊന്നായ ഇത്തിഹാദ് എയർവേയ്സ് ആണ് വിദേശത്തേയ്ക്ക് യാത്ര പോകുന്നവർക്ക് സൗജന്യമായി അബുദാബിയിലിറങ്ങി രണ്ട് ദിവസം അവിടെ ചെലവഴിച്ച് പോകാനുള്ള അവസരം ഒരുക്കുന്നത്.
ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റില്‍ വെച്ചാണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും ഇത്തിഹാദ് എയർവേയ്സും അബുദാബി സ്റ്റോപ്പ് ഓവർ പദ്ധതിയിൽ ഒപ്പുവെച്ചത്.
ഇതനുസരിച്ച് യാത്രക്കാർക്ക് ഇത്തിഹാദ് എയർവേയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റോപ്പ് ഓവർ ആയി അബുദാബി ചേർക്കാനും കോംപ്ലിമെൻററി ഹോട്ടൽ തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ട്.
അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ അബുദാബിയെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സ്റ്റോപ്പ് ഓവർ പ്രോഗ്രാം ആരംഭിക്കുന്നത്. സന്ദർശകർക്ക് അബുദാബി എമിറേറ്റ് സന്ദർശിക്കുവാനും നാടിനെ പരിചയപ്പെടുവാനും വ്യത്യസ്തതകൾ ആസ്വദിക്കുവാനുമെല്ലാം ഇത് അവസരം നല്കുന്നു.
ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റ് ആയ etihad.com വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് അബുദാബി സ്റ്റോപ്പ് ഓവർ പാക്കേജ് ലഭിക്കുക. എത്തിഹാദിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ഓൺലൈൻ ബുക്കിംഗ് പ്രക്രിയയുടെ ഭാഗമായി അതിഥികൾക്ക് ഒരു സ്റ്റോപ്പ് ഓവർ ചേർക്കാനും കോംപ്ലിമെൻററി ഹോട്ടൽ തിരഞ്ഞെടുക്കാനുമുള്ള ഓപ്‌ഷൻ ഉണ്ട്. നഗരത്തിലുടനീളമുള്ള പ്രീമിയർ ഹോട്ടലുകളുടെ ശ്രേണിയിൽ അതിഥികൾക്ക് ഒന്നോ രണ്ടോ രാത്രികൾ സൗജന്യ താമസം തിരഞ്ഞെടുക്കാം
"Etihad Airways Offering Free Abu Dhabi Stopover Stays For 2 Days" പ്രോഗ്രാമിലൂടെ അടുത്ത വർഷം 2025 ൽ ഒരു ലക്ഷത്തിലധികം സന്ദർശകരെ അബുദാബിയിലേക്ക് കൊണ്ടുവരാൻ ആണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇത്തിഹാദ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻ്റോനോൾഡോ നെവ്സ് പറഞ്ഞു.
ടൂറിസം സന്ദർശകര്‍ക്ക് വ്യത്യസ്തതകൾ വാഗ്ദാനം ചെയ്യുന്ന ഇടമാണ് അബുദാബി. സുരക്ഷിതമായി സന്ദർശിക്കുവാനും മടങ്ങുവാനും ആഗ്രഹിക്കുന്നവർക്കും സോളോ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും അബുദാബി തിരഞ്ഞെടുക്കാം. അതിമനോഹരമായ ദ്വീപുകൾക്കും റെക്കോർഡ് തീം പാർക്കുകൾക്കും അബുദാബി പ്രശസ്തമാണ്. ഫെരാരി വേൾഡ് അബുദാബി, യാസ് വാട്ടർവേൾഡ് തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. അബുദാബി യാത്രയിൽ വിട്ടുപോകാൻ പാടില്ലാത്ത സ്ഥലമാണ് യാസ് മാൾ. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക്, വാർണർ ബ്രദേഴ്സ് വേൾഡ് അബുദാബി, ഷോപ്പർമാരുടെ പറുദീസയായ യാസ് മാൾ എന്നിവയുള്ള യാസ് ദ്വീപിൽ നിങ്ങൾക്ക് ഒന്നുമറിയാതെ മണിക്കൂറുകളോളം ചെലവഴിക്കാം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ലൂവ്രെ അബുദാബി മ്യൂസിയം , ഖസർ അൽ ഹോസ്ൻ, ജബൽ ഹാഫിത്ത്, മരുഭൂമി സഫാരികൾ എന്നിങ്ങനെ ഇവിടെ ആസ്വദിക്കുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. പഴമയുടെയും പുതുമയുടെയും ഏറ്റവും മികച്ച സങ്കലനമാണ് അവിടെ അബുദാബിയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുക. മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളും പച്ചപ്പ് നിറഞ്ഞ മരുപ്പച്ചകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു,
അധികം ചെലവുകളില്ലാതെ നിങ്ങളുടെ വിദേശ യാത്രയിൽ അബുദാബി കൂടി ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വിശദമായി വായിക്കാം.
READ HERE :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.