കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കടുത്ത തിരിച്ചടി നല്‍കി ഹൈക്കോടതി വിധി. 2010ന് ശേഷം പുറപ്പെടുവിച്ച ഒബിസി സർട്ടിഫിക്കറ്റുകള്‍ മുഴുവൻ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി.
ഒബിസിയില്‍ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത മമത സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒബിസി സർട്ടിഫിക്കറ്റ് നല്‍കുന്ന നടപടിയെ ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹർജിയിലാണ് സുപ്രധാന വിധി. ഇതോടെ മമത അധികാരത്തിലിരിക്കെ നല്‍കിയ പിന്നോക്ക വിഭാഗ സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ റദ്ദാക്കപ്പെട്ടു.വിധിക്കെതിരെ മമത രംഗത്ത് വന്നിട്ടുണ്ട്. "ബിജെപി ഗൂഡാലോചനയുടെ ഫലമാണ് വിധി. സംസ്ഥാന സർക്കാർ പാസാക്കിയ ഒബിസി സംവരണം തുടരും. മന്ത്രിസഭ അംഗീകരിച്ച്, നിയമസഭ പാസാക്കിയാണ് സംവരണം നല്‍കുന്നത്." - മമത പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള 1993-ലെ പശ്ചിമ ബംഗാള്‍ ബാക്ക്‌വേർഡ് കമ്മീഷൻ ആക്ടിന്‍റെ അടിസ്ഥാനത്തില്‍ ഒബിസികളുടെ പുതിയ പട്ടിക തയ്യാറാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാല്‍ നിലവിലുണ്ടായിരുന്ന സംവരണത്തിന്‍റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവർക്ക് അതില്‍ തുടരുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 2010നു മുൻപ് തന്നെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുന്ന 66 വിഭാഗങ്ങള്‍ക്ക് തുടർന്നും സംവരണം ലഭിക്കാൻ അർഹതയുണ്ടാകും. പുതുതായി ഉള്‍പ്പെടുത്തിയ 42 വിഭാഗങ്ങളെയാണ് കോടതി ഒഴിവാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.