കൊടും ക്രൂരത: അത്താഴം നല്‍കിയില്ല; യുവതിയുടെ തല വെട്ടിമാറ്റി തോലുരിഞ്ഞ് ഭര്‍ത്താവ്,

ബംഗളൂരു: അത്താഴം നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭർത്താവിന്റെ ക്രൂരത. കർണാടകയിലെ തുംകൂരിലാണ് സംഭവം.

കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുർഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

വഴക്കിനെ തുടർന്ന് അടുക്കളയില്‍ വെച്ച്‌ പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച്‌ തല വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് ദേഹത്തെ തൊലി കത്തി ഉപയോഗിച്ച്‌ തന്നെ അടർത്തി മാറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരൻ മകൻ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുർഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച്‌ ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പോലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂർ എസ്.പി അശോക് വെങ്കിട്ട് പറഞ്ഞു.

പത്ത് വർഷം മുമ്പാണ് വ്യത്യസ്ത മതസ്ഥരായ ശിവരാമയും പുഷ്പലതയും വിവാഹിതരായത്. ഇവർ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !