ബംഗളൂരു: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകന് അജിത് ഹനുമക്കനവര്‍ക്കുമെതിരെ കേസെടുത്തു.
മേയ് ഒമ്പതിന് അജിത് ഹനുമക്കനവര്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ അവതാരകന് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തന്‍വീര്‍ അഹമ്മദ് എന്നയാള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഹനുമക്കനവര്‍ നിയന്ത്രിച്ച ചാനല്‍ ചര്‍ച്ച
മേയ് ഒമ്പതിന് രാത്രി 8.30ക്ക് ഹനുമക്കനവര്‍ നിയന്ത്രിച്ച ചാനല്‍ ചര്‍ച്ചയില്‍ 1950നും 2015നും ഇടയില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 7.8% കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ ജനസംഖ്യ റിപ്പോര്‍ട്ടാണ് പരിപാടി ചര്‍ച്ച ചെയ്തത്.
ഹിന്ദു ജനസംഖ്യയെ കാണിക്കാന്‍ ഇന്ത്യന്‍ പതാകയും മുസ്ലീം ജനസംഖ്യയെ കാണിക്കാന്‍ പാകിസ്ഥാന് പതാകയും കാണിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഹനുമക്കനവര്‍ ദേശീയ പതാകകള്‍ മതസമൂഹങ്ങളുടെ രൂപകങ്ങളായി ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്രമല്ല, കാഴ്ചക്കാരില്‍ ഭയം വളര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഭയം ജനിപ്പിക്കാനും മതപരമായ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഭജനം പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നതെന്നും ചാനലിനും അവതാരകനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
മുസ്ലീങ്ങള്‍ക്ക് വിവാഹപ്രായം ഇല്ലാത്തതാണ് ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും ശൈശവ വിവാഹത്തിനെതിരെ സാമൂഹ്യക്ഷേമ വകുപ്പില്‍ പരാതി നല്കിയാല് നടപടിയെടുക്കാന്‍ കഴിയില്ലെന്നും അവതാരകന് ചര്‍ച്ചക്കിടെ പറഞ്ഞതായി പരാതിയില്‍ പറയുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ളതാണ് വാര്‍ത്താ ചാനല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.