ബംഗളൂരു: ബംഗളുരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്.
ബംഗളുരു കൊച്ചി വിമാനം പറന്നുയര്‍ന്ന് അല്പ സമയങ്ങളില്‍ തിരിച്ചിറക്കി. പൂണെയിൽ നിന്നാണ് വിമാനം ബെംഗളൂരുവിലെത്തിയത്. ഇവിടെ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടതായിരുന്നു. ബംഗളുരു വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ശനിയാഴ്ച രാത്രി 11.12നായിരുന്നു യാത്രക്കാരെ നടുക്കിയ സംഭവം.
പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വലത്തെ എഞ്ചിനില്‍ തീയുമായി പറന്നിറങ്ങിയ വിമാനത്തില്‍ യാത്രക്കാര്‍ അലമുറയിട്ടു.
വിമാനത്താവളത്തിന് ഏറെ ദൂരത്തായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ പുറത്തേക്കുള്ള എല്ലാ എമർജൻസി വാതിലുകളും തുറന്നിരുന്നു.
ഉടൻ തന്നെ ചാടിയിറങ്ങാൻ കാബിൻ ക്രൂ നിർദേശം തന്നു. വാതിലുകൾ തുറന്ന് യാത്രക്കാർ തിടുക്കപ്പെട്ട് യാത്രക്കാര്‍ ഇറങ്ങി. പുറത്തേക്ക് ചാടുന്ന സമയത്ത് ചില യാത്രക്കാർക്ക് സാരമായ പരിക്കേറ്റു. ഇറങ്ങിക്കഴിഞ്ഞ ഉടൻ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിൻ ക്രൂ നിർദേശം നൽകി
'ഒന്നും എടുക്കേണ്ട ചാടിക്കോളാൻ പറഞ്ഞു, തിരിഞ്ഞ് നോകാതെ 200 മീറ്റർ ഞങ്ങൾ ഓടി' യാത്രക്കാര്‍ പ്രതികരിച്ചു. ഇറങ്ങിയ ഉടനെ തിരിഞ്ഞു നോക്കാതെ ആളുകള്‍ ഓടുകയായിരുന്നു എന്നാണ് വിവരം. ഈ സമയം ചിലർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തുടർന്ന് ഫയർ എഞ്ചിനുകളെത്തി തീ അണക്കുകയായിരുന്നു. ഈ സമയം ആംബുലൻസകൾ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും കൊണ്ടു പോയി.
179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബംഗളുരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.
നേരത്തെ മറ്റൊരു സമാനമായ സംഭവത്തില്‍ എയർ ഇന്ത്യ എക്സ്‌പ്രസ് തിരുവനന്തപുരം-ബെംഗളൂരു വിമാനം, സാങ്കേതികത്തകരാറിനെത്തുടർന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി.
ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയും യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും തിരിച്ചിറക്കുകയുമായിരുന്നു. തുടര്‍ന്ന് ആണ് പുതിയ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.