മൂന്നു മാസം മുമ്പ് നാട്ടിലെത്തിയ 29കാരൻ വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കവേ കുഴഞ്ഞു വീണ് മരിച്ചു,

ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

മലയാള മനോരമ ചാരുംമൂട് പ്രതിനിധി ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി.ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടില്‍ ഓമനയുടെയും മകൻ സ്വരൂപ് ജി.അനില്‍ (29) ആണു മരിച്ചത്. ദുബായിലേക്ക് പോകാൻ അച്ഛനോടും അമ്മയോടും യാത്ര ചോദിച്ച്‌ ഇറങ്ങിയതിന് പിന്നാലെയാണ് മരണം.

ആലപ്പുഴ ചാരംമൂട്ടില്‍ തിങ്കളാഴ്ച പുലർച്ചെ 4.30നാണ് സംഭവം. സ്വരൂപ് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാൻ  വീട്ടില്‍നിന്നു യാത്ര ചോദിച്ച്‌ ഇറങ്ങാൻ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

 ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പിനി മാനേജിങ് പാർട്‌നറായ സ്വരൂപ് മൂന്നു മാസമായി നാട്ടിലുണ്ടായിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 30ന് രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. 11.30ന് ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയില്‍ സംസ്‌കാരം.

സഹോദരൻ: വിവേക് ജി.അനില്‍ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പിനി മാനേജിങ് പാർട്‌നർ). വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇന്റർനാഷനല്‍ അഫയേഴ്‌സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര പുത്രനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !