റോഡിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക്, കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ടു: ബൈക്ക് യാത്രികന് ദാരുണാന്ത്യം,

അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ചേര്‍ത്തല മായിത്തറ തൊണ്ടല്‍വെളി വീട്ടില്‍ അഖില്‍ (26) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയിൽ എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം.

എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അഖിലിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ചെളി നിറഞ്ഞ റോഡിലൂടെ വരുമ്പോള്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


അരുരിലെ സ്വകാര്യ കമ്പിനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു, അജിക്കുട്ടന്‍ ദമ്പതികളുടെ മകനാണ്. നിഖില്‍ സഹോദരനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ സംസ്‌കാരം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !