നെടുങ്കണ്ടം: പ്രമുഖ കാർഡമം പ്ലാന്ററും, വണ്ടന്‍മേട് കാര്‍മേലിയ ഹാവന്‍ റിസോർട്ട്സ് മാനേജിംഗ് ഡയറക്ടറും, ആലപ്പുഴ സ്‌പൈസ് റൂട്ട്‌സ് ഡയറക്ടറുമായ നെടുങ്കണ്ടം കൈലാസപ്പാറ ഞാവള്ളില്‍ സ്‌കറിയ ജോസ് (43) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
പരേതനായ ഞാവള്ളില്‍ എന്‍.എസ് ജോസിന്റെയും സിസിലിയാമ്മയുടെയും മകനാണ് പരേതന്‍. പരേതൻ്റെ മാതാവ് സിസിലിയാമ്മ ചമ്പക്കുളം മാപ്പിളശ്ശേരി കുടുബാംഗമാണ്. ജോഷ്വ ഏക മകനാണ്. സഹോദരി നിഷാ മാത്യു പൊട്ടംകുളം .
കാർഷിക , ടൂറിസം , മേഖലകൾക്ക് നഷ്ടമായത് മികച്ച സംരംഭകനെ, കൈലാസപ്പാറ എസ്റ്റേറ്റിലൂടെ ഏലം കാർഷിക രംഗത്തും , കാർമേലിയ ഹെവൻ പ്ലാൻ്റേഷൻ റിസോർട്ടിലൂടെയും സ്പൈസ് റൂട്ട് ക്രൂയിസ് ഹൗസ് ബോട്ട് മേഖലയിലൂടെ ടൂറിസം രംഗത്തും മുദ്ര ചാർത്തിയ യുവ സംരംഭകനായിരുന്നു സ്കറിയ ജോസ് .
പിതാവ് കൈലാസപ്പാറ ജോസ് ആണ് സംരംഭങ്ങൾ ആരംഭിച്ചതെങ്കിലും തൻ്റെ ദീർഘവീക്ഷണത്തോടെയുള്ള ചുവടുകൾകൊണ്ട് അവയെ വളർത്തിയതിൽ മുഖ്യ പങ്ക് മകനായ സ്കറിയ ജോസ് എന്ന കറിയാപ്പിക്കുണ്ടായിരുന്നു .
സ്കറിയയുടെ സ്കൂൾ വിദ്യാഭ്യാസം ഗുഡ് ഷെപ്പേർഡ് സ്കൂൾ ഊട്ടിയിലായിരുന്നു. കോളേജ് വിദ്യാഭ്യാസം സെന്റ് ബർക്കുമെന്റ്സ് കോളേജ് ചങ്ങനാശ്ശേരിയിലും ഹോട്ടൽ മാനേജ്മെന്റ് പഠനം മെറിറ്റ് സ്വിസ് ഏഷ്യൻ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഊട്ടി യിലും നടത്തി.
എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് കാർമേലിയ ഹാവൻ റിസോർട്ട് വണ്ടൻമേട് ആയിരുന്നു. കേരള ട്രാവൽ മാർട്ട് എന്ന ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ സംഘടനയുടെ ട്രഷററായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. നിലവിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
സ്പൈസ് റൂട്ട്സ് ക്രൂയിസ് ആലപ്പുഴ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇടുക്കി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, റോട്ടറി ക്ലബ്ബ് പ്രസിഡൻ്റായിരുന്ന സ്കറിയ, നിലവിൽ റോട്ടറി GGR ആയി സേവനം ചെയ്തു വരികയായിരുന്നു, കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
ഞാവള്ളിൽ കുടുംബം വക കൈലാസപ്പാറ എസ്റ്റേറ്റിൻ്റെ ഭാഗമായ ഭൂമിയിൽ സൗജന്യമായി നെടുംകണ്ടം കത്തോലിക്കാ പള്ളിക്ക് നിർമ്മിച്ചു നൽകിയ കപ്പേളയിലാണ് വി. യൂദയാ ശ്ലീഹായുടെ നൊവേനയും മറ്റു തിരുക്കർമ്മങ്ങളും നടക്കുന്നത്.
പരേതൻ്റെ മൃതദേഹം 14 ചൊവ്വ 5.00 മണിക്ക് കൈലാസപ്പാറ എസ്റ്റേറ്റിലെ വസതിയിൽ കൊണ്ടുവരികയും തുടര്‍ന്ന് സംസ്കാരശുശ്രൂഷകള്‍ 15 ബുധന്‍ രാവിലെ 11.00 ന് കൈലാസപ്പാറ സെ. ജൂഡ് കപ്പേളയിൽ ആരംഭിച്ച് തുടർന്ന് പാറത്തോട് - മയിലാടുംപാറ വേളാങ്കണ്ണിമാതാ പള്ളിയില്‍ നടത്തപ്പെടുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.