ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ VENICE TV ENTERTAINMENT എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
EVM മെഷിനെതിരെ സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം എന്ന രീതിയിൽ സുപ്രീം കോടതിയിലെ അഭിഭാഷകന്റെ വീഡിയോയാണ് ചാനൽ ഉടമ പ്രചരിപ്പിച്ചത്. പലരും ഇത് വിശ്വസിച്ച് വീഡിയോ ഷെയർ ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും
ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിൻ നടത്തി സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ തന്റെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.
- സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700
- തിരുവനന്തപുരം സിറ്റി - 9497942701
- തിരുവനന്തപുരം റൂറൽ - 9497942715
- കൊല്ലം സിറ്റി - 9497942702
- കൊല്ലം റൂറൽ - 9497942716
- പത്തനംതിട്ട - 9497942703
- ആലപ്പുഴ - 9497942704
- കോട്ടയം - 9497942705
- ഇടുക്കി - 9497942706
- എറണാകുളം സിറ്റി - 9497942707
- എറണാകുളം റൂറൽ - 9497942717
- തൃശ്ശൂർ സിറ്റി - 9497942708
- തൃശ്ശൂർ റൂറൽ - 9497942718
- പാലക്കാട് - 9497942709
- മലപ്പുറം - 9497942710
- കോഴിക്കോട് സിറ്റി - 9497942711
- കോഴിക്കോട് റൂറൽ - 9497942719
- വയനാട് - 9497942712
- കണ്ണൂർ സിറ്റി - 9497942713
- കണ്ണൂർ റൂറൽ - 9497942720
- കാസർകോട് - 9497942714
- തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721
- എറണാകുളം റെയ്‌ഞ്ച് - 9497942722
- തൃശ്ശൂർ റെയ്‌ഞ്ച് - 9497942723
- കണ്ണൂർ റെയ്‌ഞ്ച് - 9497942724






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.