U-18 Women’s National Volleyball Team-ൽ ഒരു മലയാളി വള കിലുക്കം

U-18 Women’s National Volleyball Team-ൽ ഒരു മലയാളി വള കിലുക്കം

കാടിനോടും, മലയോടും, മരുഭൂമിയോടും, മല്ലിട്ട് മുന്നേറിയ പ്രവാസി മലയാളികളുടെ പിൻതലമുറ, അയർലൻഡിലെ മഴയോടും, മഞ്ഞിനോടും മല്ലിട്ട്ജീവിതം കെട്ടിപ്പെടുക്കുന്ന മലയാളികൾക്ക് മുഴുവൻ അഭിമാനമായി ദേശീയ വോളിബാൾ ടീമിൽ ഇടം നേടി സാന്ദ്രാ വർഗ്ഗീസ്സ് വൈദ്യൻ.

കൊല്ലം ജില്ലയിൽ നിന്നും അയർലൻഡിലെ ഗാൾവേയിലേക്ക് കുടിയേറിയ വർഗ്ഗീസ് വൈദ്യൻ ജെസ്സി വർഗ്ഗീസ് ദമ്പതികളുടെ ഇളയമകളും St. റാഫേൽ ജൂനിയർ കോളേജിലെ 11-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്. 

ജേക്കബ് വർഗ്ഗീസ് വൈദ്യൽ (NUlG ബോക്സിങ്ങ്), സോനാ വർഗ്ഗിസ് വൈദ്യൻ (2016 ആൾ അയർലൻഡ് സ്പയ്ക്ക് ബാൾ ടീം) NUIG വോളിബാൾ പ്ലയറുമാണ്, സഹോദരങ്ങളുടെ പാത പിൻതുടർന്ന് നടത്തിയ കഠിനാഅധ്വാനവും, ദൈവാനൂഗ്രഹവും ആണ് ദേശീയടീമൽ ഇടം നേടികൊടുത്തത്.

ഇററലി സന്ദർശനത്തിന് ശേഷം മാൾട്ടയിൽ നടക്കുന്ന CEV SCA ടൂർണ്ണമെൻ്റിൽ  വിജയപ്രാർത്ഥനാശംസകൾ നേരുകയാണ് ഇവിടുത്തെ മലയാളിസമൂഹവും ,  നാട്ടിലെ ഉറ്റവരും ഉടയവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !