ഇന്നലെ (ഏപ്രിൽ 24) ലണ്ടനിലെ തെരുവിൽ പേടിച്ചോടിയതിനെ തുടർന്ന് പരിക്കേറ്റ രണ്ട് ലൈഫ് ഗാർഡ് കുതിരകളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി സൈന്യം സ്ഥിരീകരിച്ചു.
സംഭവത്തിൽ പരിക്കേറ്റ മൂന്ന് സൈനികരും പൂർണ്ണമായി സുഖം പ്രാപിച്ച് ഡ്യൂട്ടിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സൈന്യം കൂട്ടിച്ചേർത്തു.

ബെൽഗ്രേവിയയിൽ, രാവിലെ വ്യായാമത്തിന് പോകുമ്പോൾ, നിർമ്മാതാക്കൾ കോൺക്രീറ്റ് ഘടിപ്പിച്ച ഒരു ട്രാവലേറ്റർ ഉപയോഗിക്കുമ്പോൾ കുതിരകൾ ഭയന്നുവിറച്ചു, കോൺക്രീറ്റിൽ ചിലത് താഴേക്ക് വന്ന് തറയിൽ പതിച്ചു. ഇത് കുതിരകളെ ഭയപ്പെടുത്തി ഓടിച്ചു. ഭയന്ന് വിറച്ച കുതിരകൾ പ്രാണ രക്ഷാർത്ഥം മുകളിൽ ഇരുന്ന സൈനിക ഉദ്യോഗസ്ഥരെ മറിച്ചിട്ട് പരിഭ്രാന്തി പരത്തി തലങ്ങും വിലങ്ങും പാഞ്ഞു.
വിദ, ട്രോജൻ, ക്വേക്കർ, ടെന്നിസൺ എന്നിവയാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത് ഒരു വക്താവ് പറഞ്ഞു. കുതിരകൾ നഗരമധ്യത്തിൽ അലഞ്ഞുതിരിയുകയും ഡബിൾ ഡെക്കർ ബസും ടാക്സിയുമുൾപ്പെടെയുള്ള വാഹനങ്ങളുമായി കൂട്ടിയിടിച്ചു രക്തത്തിൽ കുളിച്ചു, തെരുവുകളിലൂടെ കുതിച്ച ഒരു കുതിരയിൽ നിന്ന് ധാരാളം രക്തസ്രാവമുണ്ടായതായി കാണപ്പെട്ടു,
പോലീസും സൈന്യവും ഒരുമിച്ച് അവരെ പിടികൂടാൻ ശ്രമിച്ചു.
വിൽട്ടൺ ക്രസൻ്റിൽ നിന്ന് ആറ് മൈൽ അകലെ ലൈംഹൗസിന് സമീപമുള്ള ഹൈവേയിൽ വെച്ച് മെട്രോപൊളിറ്റൻ, സിറ്റി ഓഫ് ലണ്ടൻ പോലീസ് ഓഫീസർമാർ രണ്ട് കുതിരകളെ പിടികൂടി. തുടര്‍ന്ന് കുതിരകളെ കണ്ടെത്തി ക്യാമ്പിലേക്ക് തിരിച്ചയച്ചു, പരിക്കേറ്റ കുതിരകൾക്ക് ശസ്ത്രക്രിയ നടത്തി. ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.