കണ്ണൂര്‍ ; പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബുവിനെ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സ്ഫോടന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അമല്‍ ബാബുവിനെ പോലീസ് പ്രതിചേര്‍ക്കുകയായിരുന്നു എന്നാണ് എം.വി ഗോവിന്ദന്റെ ന്യായീകരണം.
പാനൂരിലെ ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിന് പങ്കിലെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബിജെപി യും യുഡിഎഫും നടത്തുന്നതെന്നും എം.വി ഗോവിന്ദന് ആരോപിച്ചു.തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഡിവൈഎഫ്ഐ സഖാവിനേയാണ് പോലീസ് പ്രതിചേര്‍ത്തതെന്നും എം.വി ഗോവിന്ദന് ആരോപിച്ചു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും എം.വി ഗോവിന്ദന് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പ്രതികരമാണ് വിഷയത്തില്‍ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.