IRP ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കണം : Fine Gael ഡബ്ലിൻ സൗത്ത് വെസ്റ്റ് അംഗം അജു സാമുവൽകുട്ടി

ഡബ്ലിൻ: IRP ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കണം : Fine Gael ഡബ്ലിൻ സൗത്ത് വെസ്റ്റ്  അംഗം അജു സാമുവൽകുട്ടി

അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസും, നീതിന്യായ മന്ത്രി ഹെലൻ മക്എന്റിയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന Fine Gael പാർട്ടിയുടെ യോഗത്തിൽ, കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ചിരിക്കുകയാണ് ഡബ്ലിനിലെ താലയിൽ നിന്നുള്ള മലയാളിയും, Fine Gael പാർട്ടിയുടെ ഡബ്ലിൻ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാർട്ടി അംഗവുമായ അജു സാമുവൽകുട്ടി.

വരാനിരിക്കുന്ന പാർലമെൻ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി ഹെലൻ മക്എന്റി ഈ പ്രസംഗത്തോട് പ്രതികരിച്ചു.

പ്രസംഗത്തിൻ്റെ ലിങ്ക് 👇

Dear all, At a meeting convened today in Galway, Ireland, I addressed the Irish Prime Minister, along with other Ministers and senior party leaders, regarding the pressing issue of reducing the Irish Residence Permit fee from €300 to €100. This adjustment aims to alleviate the financial burden on immigrants and international students. Justice Minister Helen responded to my speech by stating that the issue will be raised during the upcoming parliamentary meeting and appropriate actions will be taken. പ്രിയപ്പെട്ടവരെ, അയർലണ്ടിലെ ഗാൽവേയിൽ ഇന്ന് വിളിച്ചുചേർത്ത യോഗത്തിൽ, ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിനെ കുറിച്ച് ഞാൻ ഐറിഷ് പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും മുതിർന്ന പാർട്ടി നേതാക്കളോടും സംസാരിച്ചു. കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഈ ക്രമീകരണം ലക്ഷ്യമിടുന്നു. വരാനിരിക്കുന്ന പാർലമെൻ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി ഹെലൻ എൻ്റെ പ്രസംഗത്തോട് പ്രതികരിച്ചു. @highlight

Posted by Aju Samuelkutty on Saturday, April 6, 2024
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !