തിരുവനന്തപുരം ; ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യന്‍ മോഡല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സംഘടന നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദി പങ്കെടുത്തിട്ടില്ലെന്നും ‘കര്‍ക്കശമായ പരിശോധനകള്‍’ നടത്തിവരികയാണെന്നും സംഘടന വ്യക്തമാക്കി.
“ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇല്ല. ഫ്രാഞ്ചൈസി നല്‍കാനും മത്സരാത്ഥികളെ തിരഞ്ഞെടുക്കാനുമുള്ള കര്‍ശന പരിശോധന പ്രക്രിയ നടത്തി വരികയാണെന്നും” സംഘടന കൂട്ടിച്ചേര്‍ത്തു. അന്തിമ തീരുമാനം കൈക്കൊള്ളുകയും തങ്ങളുടെ അംഗീകാര സമിതി അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നത് വരെ സൗദി അറേബ്യക്ക് മത്സരത്തിൽ പങ്കെടുക്കാനാകില്ല, സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ ലോക സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുമെന്ന സൗദി മോഡല്‍ റൂമി അല്‍-ഖഹ്താനി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സംഘടനയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
മിസ് യൂണിവേഴ്സ് 2024-ല്‍ പങ്കെടുക്കുമെന്ന് സമൂഹ മാധ്യമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ അറിയിച്ചത്. ഇത് ആദ്യമായാണ് സൗദി അറേബ്യ ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും സൗദിയുടെ ദേശീയ പതാകയ്ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞിരുന്നു
എന്നാൽ ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സൗദി മാധ്യമമായ അല്‍ അറബിയ ഇംഗ്ലീഷ് റിപ്പോര്‍ട്ടു ചെയ്തു. മിസ് യൂണിവേഴ്സ് സംഘടന പ്രസ്താവന പുറത്തിറക്കിയശേഷവും തന്റെ പോസ്റ്റുകള്‍ അല്‍ ഖഹ്താനി നീക്കം ചെയ്തിട്ടില്ല.
മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡില്‍ ഈസ്റ്റ് തുടങ്ങിയ മത്സരങ്ങളില്‍ സൗദിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ളതായി മോഡലിന്റെ സോഷ്യല്‍ മീഡിയ ബയോയില്‍ പറയുന്നു. ഈ വര്‍ഷം മെക്സിക്കോയിലാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്. ലോകമമെമ്പാടുനിന്നുമുള്ള 100-ല്‍ പരം പേര് മത്സരത്തില്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.