പാലാ ;കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ആയിരക്കണക്കിന് റബ്ബർ കർഷകരെ വഞ്ചിച്ച കേരള കോൺഗ്രസ് (എം) ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ റബ്ബർ ചർച്ചയാക്കുന്നില്ല എന്നതാണ് സത്യം.
റബ്ബറിനെ കുറിച്ച് മിണ്ടിയാൽ മുഖ്യമന്ത്രിയുടെ ഉഗ്രകോപത്തിന് ഇടയാക്കുമെന്ന ഭയവും..ഒരിക്കൽ കൂടി പൊള്ളയായ വാഗ്ദാനം നൽകി കർഷകർക്ക് മുൻപിൽ എത്തിയാൽ ആട്ടി പുറത്താക്കുമെന്ന ഭയവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും ഇടത് മുന്നണിക്കുമുണ്ട്. ..
ഇലയ്ക്ക് ഒരു നിറമേ ഉള്ളു അത് പച്ചയാണ് എന്ന് ചാഴികാടൻ പറയുമ്പോഴും കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വികസനം എങ്ങുമെത്തിയിട്ടില്ല.കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ റോഡ് വികസനമോ അടിസ്ഥാന സൗകര്യ വികസനമോ ഒന്നും ചാഴികാടന്റെ അക്കൗണ്ടിൽ അല്ല..
സ്പോർട്സ് താരങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ സ്റ്റേഡിയമോ,റബ്ബറിനു താങ്ങു വില ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിലൊ പിണറായി സർക്കാരിലൊ ഇടപെടൽ നടത്താൻ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല..
മികച്ച പാര്ലമെന്റേറിയൻ എന്ന് അണികൾ ഫ്ളക്സുകൾ അടിച്ചു വെച്ചെങ്കിലും പാർലമെന്റിൽ കേരളത്തിനായോ മണ്ഡലത്തിനായോ ഒരു ചോദ്യം പോലും ചോദിക്കുന്നത് കോട്ടയത്തെ ജനങ്ങൾ കണ്ടിട്ടില്ല..
തൊഴിൽ ഉറപ്പുകാരെ ഭീഷണിപ്പെടുത്തി സ്വീകരണ ചടങ്ങുകളിൽ പങ്കെടുപ്പിക്കുമ്പോഴും കേരള കോൺഗ്രസോ ഇടതു മുന്നണിയോ മനസിലാക്കുന്നില്ല കോട്ടയം അക്ഷര നാഗരിയാണെന്നും ജനങ്ങൾ പ്രബുദ്ധരാണെന്നും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.