ഡബ്ലിൻ;കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിൽ വീശുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സർക്കാർ. നിലവിൽ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ രാജ്യമെമ്പാടും പ്രാബല്യത്തിലുണ്ട്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണി വരെ സ്റ്റാറ്റസ്-ഓറഞ്ച് വിൻഡ് അലേർട്ട് നിലവിലുണ്ട്. ഗാൽവേയിലും മയോയിലും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ മറ്റൊരു സ്റ്റാറ്റസ്-ഓറഞ്ച് വിൻഡ് അലേർട്ട് മുന്നറിയിപ്പ് നിലവിലുണ്ട്.
രാത്രി 8 മണി വരെ രാജ്യവ്യാപകമായി സ്റ്റാറ്റസ്-യെല്ലോ വിൻഡ് അലേർട്ട് മുന്നറിയിപ്പ് നിലവിലുണ്ട്. ചില പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മണിക്കൂറിൽ 70 മൈൽ വരെ വേഗത്തിൽ കാറ്റ്വീശും. ജനങ്ങൾ ജാഗ്രത പാലയ്ക്കണമെന്ന് സർക്കാർ സർക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.