കോട്ടയം;ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനലാപ്പിലോട്ട് അടുക്കുമ്പോൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവർത്തവർക്ക് ആവേശം നിറച്ച് താര പ്രചാരകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബിജെപി തമിഴ് നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമിയും.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പ്രചരണ പരിപാടികളിൽ പങ്കെടുത്തത് ആയിരങ്ങളാണ്.ജനാധി പത്യത്തെ വീണ്ടെടുക്കാൻ നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം രാഹുൽ ഗാന്ധിയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേരിട്ട് ഏറ്റുമുട്ടുന്ന വയനാട് മണ്ഡലത്തിൽ ബിജെപി പ്രവർത്തകർക്ക് ഊർജം പകർന്ന് അണ്ണാമലൈയും എത്തിച്ചേർന്നു.
കേരളത്തിൽ നടക്കുന്നത് അരാജകത്വമാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകൾ ജനങ്ങൾ ഏറ്റെടുത്തെന്നും കേരളത്തിൽനിന്ന് നിരവധി അംഗങ്ങൾ പാര്ലമെന്റിൽ ഉണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം എ ക്‌ളാസ് മണ്ഡലമായി തിരഞ്ഞെടുത്ത ആലപ്പുഴ പാര്ലമെന്റ് മണ്ഡലത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ എത്തിയത് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷായാണ്.
കേരളത്തിൽ നടക്കുന്നത് ഗുണ്ടാ രാജാണെന്നും സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് കമ്മ്യുണിസ്റ്റ് നേതാക്കൾ തട്ടിയയെടുത്ത കോടിക്കണക്കിന് രൂപ ജനങളുടെ കൈകളിൽ ഏൽപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു...ന്യൂ ഡെസ്ക് ഡെയിലി മലയാളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.