' നിയമ സഭ തിരഞ്ഞെടുപ്പിന് മുൻപ് തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ്സും കോൺഗ്രസ് പാളയത്തിൽ എത്തും ' ബിഡിജെഎസ് മന്ത്രിമാർ കേരള നിയമ സഭയിൽ സത്യ പ്രതിജ്ഞ ചൊല്ലും..!

കോട്ടയം;കേരളത്തിലെ പ്രമുഖ സാമുദായിക സംഘടന എസ്എൻഡിപിക്ക് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ബിഡിജെഎസ് എന്ന രാഷ്ടിയ പാർട്ടി ഉണ്ടാക്കിയപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ അംഗത്വവും..

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കേന്ദ്ര ഗവണ്മെന്റിനു കീഴിലെ വിവിധ ബോർഡുകളിൽ പ്രതി നിത്യവുമാണ് ബിജെപി ഉറപ്പ് നൽകിയിരുന്നതെന്ന് അവഗണനയിൽ മനം മടുത്ത് മറ്റ് രാഷ്ടിയ പാർട്ടികളിൽ ചക്കേറിയ സമുദായ അംഗങ്ങൾ പറയുന്നു.

തുഷാറിന് ശേഷം രാഷ്ടിയത്തിൽ സജീവമായ സുരേഷ് ഗോപിക്കും ബിജെപിയുമായി പുലബന്ധമില്ലാത്ത സ്പോർട്സ് താരം പിടി ഉഷയ്ക്കും രാജ്യ സഭ സീറ്റ് നൽകിയപ്പോൾ മറ്റൊരു സംസ്ഥാനത്തുനിന്ന് പോലും തുഷാറിനെ രാജ്യ സഭയിൽ എത്തിക്കാൻ ബിജെപി ശ്രമിച്ചില്ല.. ഇത് ഈഴവ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമായിരുന്നു.

സകലരെയും ചാക്കിട്ട് പിടിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ നിസ്സാരമായി കാണാൻ വരട്ടെ..ഇടത് ഭരണത്തിൽ പൊറുതി മുട്ടിയ ജനങ്ങൾ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് സർക്കാരിനെ തൂത്തെറിയുമെന്ന്  ഉറപ്പാണ്. 

ഇത് മുന്നിൽ കണ്ട് മുന്നണി വിട്ടു പോയ കേരള കോൺഗ്രസ് (എം) വിടവ് നികത്താൻ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി ബിഡിജെഎസ്‌സിനെ ഒപ്പം കൂട്ടുമെന്ന് ഉറപ്പാണ്, മുസ്ലിം ലീഗ് യുഡിഎഫ് സംഖ്യം വിട്ട് ഇടതിനൊപ്പം പോയാലും അതിനെ അതിജീവിക്കാൻ ബിഡിജെഎസ് സഖ്യം കൊണ്ട് സാധിക്കുമെന്ന് കോൺഗ്രസും. 

ബിജെപിയുടെ നിരന്തര അവഗണനകൾ നേരിട്ട് ആട്ടും തുപ്പും സഹിച്ച് എൻഡിഎയിൽ തുടരുന്നതിലും നല്ലത് യുഡിഎഫ് സഖ്യത്തിനൊപ്പം ചേർന്ന് എംഎൽഎ മാരെയും മന്ത്രിമാരെയും ഉണ്ടാക്കുന്നതാണെന്നു സാക്ഷാൽ വെള്ളാപ്പള്ളിക്കും തോന്നിയാൽ ബിഡിജെഎസിന്റെ തലവരെ തന്നെ മാറും എന്ന് ഉറപ്പാണ്  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !