ഇടുക്കി ; അടിമാലിയിൽ വയോധികയുടെ കഴുത്തറുത്ത് കൊന്ന പ്രതികളെ കുടുക്കിയത് സ്വർണം പണയംവെച്ച ധനകാര്യസ്ഥാപനത്തിൽ ഒടിപിക്കായി നൽകിയ മൊബൈൽ നമ്പർ. മോഷണമുതൽ പണയം വയ്ക്കാനായി ഇവർ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ വിവരങ്ങൾ മുഴുവൻ തെറ്റായിരുന്നു.
പക്ഷെ അവിടെ പണം കിട്ടാൻ ഒടിപി വേണമെന്ന് അറിയിച്ചതോടെ മൊബൈൽ നമ്പർ നൽകി. കേസിന്റെ അന്വേഷണത്തിനൊടുവിൽ ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.
അടിമാലി നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പേരാണ് പിടിയിലായത്. കൊല്ലം കിളികൊല്ലൂർ സ്വദേശി കെ ജെ അലക്സ്, കവിത എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം അവിടെ നിന്ന് കടന്നുകളഞ്ഞ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്
കഴിഞ്ഞ ദിവസമായിരുന്നു ഫാത്തിമയെ ഇവർ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന പേരിലായിരുന്നു അലക്‌സും കവിതയും അടിമാലിയിൽ ചെന്നത്. തുടർന്ന് ഫാത്തിമ കാസിമിന്റെ വീട്ടിലെത്തിയ പ്രതികള്‍ സ്വർണമാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ വയോധികയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൂടാതെ കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു. മോഷ്‌ടിച്ച സ്വർണ മാല അടിമാലിയിൽ തന്നെ പണയം വച്ച ശേഷമാണ് ഇവർ പാലക്കാടേക്ക് കടന്നത്. സ്ഥാപനത്തിൽ വിവരങ്ങളെല്ലാം തെറ്റായി നൽകിയെങ്കിലും ഒടിപിക്കായി അവർ അവിടെ കൊടുത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.