കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.
തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയിൽ കണ്ടെത്തിയത്.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
യുവാക്കളെ കാണാതായതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൊബൈൽ ടവറിന് സമീപത്തെ പറമ്പിൽ മൃതദേഹംകണ്ടെത്തിയത്.
സമീപത്തു നിന്ന് സിറിഞ്ചുകളും കണ്ടെത്തി. അമിതമായി ലഹരി കുത്തിവെച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എടച്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഫോറൻസിക് സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.