എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർത്ഥ വികസനകുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

തൃശൂർ:  പത്ത് വര്‍ഷം കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർത്ഥ വികസനകുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ കുന്നംകുളത്ത് എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

‘‘പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യര്‍ത്ഥന.മഹാമാരികളുടെ വാക്‌സിനുകള്‍ നമ്മള്‍ സ്വയം നിര്‍മിച്ചു, വിദേശത്ത് പ്രശ്‌നങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു. 

മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കണ്ട് നിങ്ങള്‍ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാല്‍ ഇതുവരെ നിങ്ങള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. വരുംവര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ കാണാന്‍ പോകുന്നത്’’- മോദി പറഞ്ഞു. 

പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്തര്‍ദേശീയവത്കരിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !