ഡൽഹി ; സൈബർ ലോകത്ത് ഗുണത്തോടൊപ്പം ഏറെ ദോഷം ചെയ്യുന്ന കാര്യങ്ങളുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ മെസ്സേജിലൂടെയും വാട്ട്സാപ്പിലൂടെയുമൊക്കെ നിങ്ങളുടെ അടുത്തേക്ക് എത്തുന്നുണ്ട്. അങ്ങനെ വരുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഐസിഐസിഐ ബാങ്ക്. പല ബാങ്കുകളുടെയും പേരിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഒടിപി ചോദിച്ചും മെസേജ് വഴി വരുന്ന ലിങ്ക് തുറന്ന് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടുമൊക്കെ നിങ്ങളിലേക്ക് തട്ടിപ്പുകാർ എത്തും.
തങ്ങളുടെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പിനെ തുറന്നുകാണിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഈ തട്ടിപ്പിൽ വീണ് പോവാതിരിക്കാൻ ബാങ്കിൻെറ ഉപഭോക്താക്കൾക്ക് കൃത്യമായ മുന്നറിയിപ്പും അവർ നൽകുന്നുണ്ട്. മെയിലിലൂടെയും മെസ്സേജിലൂടെയുമാണ് ഐസിഐസിഐ ബാങ്കിൻെറ പേരിൽ തട്ടിപ്പ് നടക്കുന്നത്. ബാങ്കിൽ നിന്നെന്ന വ്യാജേന വരുന്ന മെയിലിലോ മെസ്സേജിലോ ഒരു വെബ്സൈറ്റ് ലിങ്ക് ഉണ്ടാവും. അതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാനും മറ്റും നിങ്ങളോട് ആവശ്യപ്പെടും.
തെറ്റായ ആ വെബ്സൈറ്റിൽ പോയി ഡൌൺലോഡ് ചെയ്യുന്നതോടെ നിങ്ങൾ വിവരങ്ങൾ തട്ടിപ്പുകാർക്ക് കൈമാറുന്ന അവസ്ഥ വരും. പിന്നീട് നിങ്ങളുടെ ബാങ്കിലെ പണം പോലും തട്ടിപ്പുകാർ തട്ടിയെടുക്കുന്ന അവസ്ഥ വന്നേക്കാം. ഇത്തരത്തിലുള്ള തട്ടിപ്പുകളെല്ലാം അവസാനിപ്പിക്കാൻ ബാങ്കിന് സാധിക്കണമെന്നില്ല.
എന്നാൽ ഉപഭോക്താക്കൾ അൽപമൊന്ന് ശ്രദ്ധിച്ചാൽ തട്ടിപ്പിൽ വീഴാതെ സ്വയം രക്ഷപ്പെടാം. അപരിചിതരായ വ്യക്തികളിൽ നിന്ന് വരുന്ന മെസ്സേജുകളുടെയും മെയിലുകളുടേയും കാര്യത്തിൽ ശ്രദ്ധ വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.