പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുമായ മകന് അനില്‍ ആന്റണി. അനില്‍ പത്തനംതിട്ടയില്‍ തോല്‍ക്കണമെന്ന് എ കെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴയ ഡിഫന്‍സ് മിനിസ്റ്റര്‍ ഇതുപോലെ രാജ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച പാകിസ്ഥാന്റെ തീവ്രവാദശ്രമങ്ങളെ പോലും വെള്ളപൂശാന്‍ ശ്രമിച്ച ഒരു എം പിക്ക് വേണ്ടി ക്യാംപയിന് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘‘എ കെ ആന്റണിയുടെ ആഹ്വാനം 2014 മുതല്‍ ജനം തള്ളുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞയാളാണ് ആന്റണി. രാഹുല്‍ ഗാന്ധി പാഴ് വസ്തുവാണ്. പരാജിതനായ രാഹുല്‍ ഗാന്ധിയെ ജനം അംഗീകരിക്കില്ല. വയനാട്ടില്‍ അദ്ദേഹം ജയിക്കുമോ എന്ന് ജനം തീരുമാനിക്കും. രാജ്യവിരുദ്ധനായ ആന്റോ ആന്റണിക്കു വേണ്ടി എ കെ ആന്റണി സംസാരിച്ചപ്പോള്‍ വിഷമം തോന്നി’’- അനില്‍ ആന്റണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.