ചെന്നൈ ; ഇന്ന് കയ്യിൽ കാശ് കൊണ്ടുനടക്കുന്നവർ കുറവാണ്. എല്ലാം ഡിജിറ്റൽ പേയ്‍മെന്റാണ്. ഗൂഗിൾ പേ, ഫോൺ പേ ഒക്കെ ഉപയോഗിച്ചാണ് പേയ്‍മെന്റ് നടത്തുന്നത്. എന്നാൽ, ചില കടകളിലും ടാക്സികളിലും ഒന്നും ഗൂഗിൾ പേ, ഫോൺ പേ സൗകര്യങ്ങളുണ്ടാകില്ല. ഇത് ചിലപ്പോൾ അറിയുന്നത് വൈകിയാവും. പിന്നെ എങ്ങനെയെങ്കിലും പൈസ കിട്ടുമോ എന്ന് കണ്ടെത്താനുള്ള ഓട്ടമാണ്.
എന്തായാലും, ഈ ഓട്ടോ ഡ്രൈവർ അത്തരം അനുഭവങ്ങളിലൂടെ കുറേ കടന്നു പോയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് തന്നെ തന്റെ ഓട്ടോറിക്ഷയിൽ ഒരു അറിയിപ്പ് തന്നെ ആള് വച്ചിട്ടുണ്ട്. ചെന്നൈയിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോയിൽ വച്ചിരിക്കുന്ന അറിയിപ്പ് ഇങ്ങനെയാണ്, 'ഗൂഗിൾ പേ സൗകര്യം ഇല്ല, എടിഎമ്മിൽ പൈസയെടുക്കാൻ നിർത്തി തരികയുമില്ല'.
അതായത് പണമായി കയ്യിൽ തന്നെ ഉണ്ടെങ്കിൽ മാത്രം ഈ ഓട്ടോയിൽ കയറിയാൽ മതി എന്ന് സാരം. No Context Suvee എന്ന യൂസറാണ് ഈ ഓട്ടോയിലെ അറിയിപ്പിന്റെ ചിത്രമെടുത്ത് തന്റെ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
It was nice knowing y’all pic.twitter.com/7up162bUkq
— No context suvee (@burnt_roti) April 2, 2024
വളരെ പെട്ടെന്നാണ് ചിത്രം വൈറലായത്. താൻ ഒരു ആപ്പ് വഴിയാണ് ഓട്ടോ ബുക്ക് ചെയ്തത് എന്നും തന്റെ കയ്യിൽ പണമായിട്ട് ഒന്നും ഇല്ലായിരുന്നു എന്നും യുവതി പറയുന്നു. എന്നാൽ ഓട്ടോ പിക്കപ്പ് സ്പോട്ടിലെത്തുന്നത് വരെ ഇതൊന്നും പറഞ്ഞിരുന്നില്ല എന്നും അവർ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.