വാനോളം പ്രതീക്ഷയും സമ്മര്‍ദ്ദവും ഉള്ളപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം ഉയരുന്നൊരാളെ എനിക്ക് കാണിച്ചു തരൂ.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെയും ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ഹൃദയം തകര്‍ത്ത ഹാട്രിക്ക് സിക്സുകളിൂടെ ആരാധകരെ അമ്പരപ്പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ നായകന്‍ എം എസ് ധോണിയെ വാഴ്ത്തി മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര. ധോണിയെക്കാള്‍ പ്രതീക്ഷക്കുമപ്പുറം ഉയരുന്ന ഒരു കളിക്കാരനെ കാണാനാവില്ലെന്ന് ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പറഞ്ഞു.

വാനോളം പ്രതീക്ഷയും സമ്മര്‍ദ്ദവും ഉള്ളപ്പോഴും പ്രതീക്ഷകള്‍ക്ക് അപ്പുറം ഉയരുന്നൊരാളെ എനിക്ക് കാണിച്ചു തരൂ.പ്രതീക്ഷകളുടെ ഭാരം അയാളില്‍ കൂടുതല്‍ ഊര്‍ജ്ജം നിറക്കുന്നതേയുളളു. ഇന്ന് ഞാന്‍ അഭിമാനിക്കുന്നു, എന്‍റെ പേരും മഹി-ന്ദ്ര എന്നായതില്‍ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ എക്സ് പോസ്റ്റ്. 

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ ഇന്നിംഗ്സിലെ അവസാന നാലു പന്തുകള്‍ മാത്രം നേരിടാനായി ക്രീസിലിറങ്ങിയ ധോണി ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകള്‍ സിക്സിന് പറത്തിയിരുന്നു. 

അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ധോണി നാലു പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നതിനൊപ്പം 190 റണ്‍സിലൊതുങ്ങുമെന്ന് കരുതിയ ചെന്നൈ സ്കോറിനെ 206 റണ്‍സിലെത്തിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !