ഡൽഹി ; ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നതെന്ന് ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനിൽ കൊലപാതകങ്ങൾ നടത്താൻ ശ്രമിച്ചതെന്ന് ഇന്ത്യ,
പാക് രഹസ്യാന്വേഷണ പ്രവർത്തകരെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 2020 മുതൽ പാക്കിസ്ഥാനിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ 20 ഓളം കൊലപാതകങ്ങളുമായി ഈ അവകാശവാദങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
2023ൽ ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ ഗണ്യമായി വർധിച്ചതായും ഇൻ്റലിജൻസ് വൃത്തങ്ങൾ അവകാശപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ‘ഇന്ത്യൻ ഏജൻ്റുമാർ പാകിസ്ഥാനിൽ നടപ്പാക്കുന്ന ഇത്തരം കൊലപാതകങ്ങൾ ഒറ്റരാത്രികൊണ്ട് ആസൂത്രണം ചെയ്യുന്നതല്ല. യുഎഇയിൽ ഇത്തരം സ്ലീപ്പർ സെല്ലുകൾ സ്ഥാപിക്കാൻ അവർ ഏകദേശം രണ്ട് വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനുശേഷം ഞങ്ങൾ നിരവധി കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ തുടങ്ങി,” ഒരു പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ ദി ഗാർഡിയനോട് പറഞ്ഞു.
കാനഡയിലെ ഖലിസ്ഥാനി സിഖ് വിമത നേതാക്കളുടെ കൊലപാതകങ്ങളിലും കഴിഞ്ഞ വർഷം യുഎസിൽ നടന്ന സമാനമായ മറ്റൊരു വധശ്രമത്തിലും ഇന്ത്യക്ക് പങ്കുണ്ടെന്ന് വാഷിംഗ്ടണും ഒട്ടാവയും പരസ്യമായി ആരോപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമാബാദ് അഭയം നിഷേധിച്ചിരുന്ന തീവ്രവാദികളും നിരോധിത തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളുമായതിനാൽ കൊലപാതകങ്ങൾ പരസ്യമായി അംഗീകരിക്കാൻ പാകിസ്ഥാൻ വിമുഖത കാണിക്കുന്നതായും വിദഗ്ധർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.