ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പ്രഖ്യാപിച്ചത് നെഹ്റു ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു.
ആ തെറ്റ് തിരുത്തി കശ്മീരിലെ വിവാദ നിയമം എടുത്ത് മാറ്റി അവിടെ ഇന്ത്യൻ പതാക പാറുന്ന സാഹചര്യം ഉണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോദ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബിജെപിയുടെ രൂപീകരണത്തിന് ശേഷം ഞങ്ങൾ നടത്തിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുവാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സാധിച്ചു. കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കിയതിലൂടെ ജവഹർലാൽ നെഹ്റു വലിയ മണ്ടത്തരമാണ് ചെയ്തിരുന്നത്. 2019 ആഗസ്റ്റ് 5ന് അത് അവസാനിപ്പിച്ച് കശ്മീരിൽ ഇന്ത്യൻ പതാക പാറിപ്പിച്ചത് നരേന്ദ്ര മോദിയാണ്,” അമിത് ഷാ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.