കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ രാജിവച്ചു.

തിരുവനന്തപുരം  ;  കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി ഫെസ്റ്റിവെൽ കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്‌ടാംഗത്വം രാജിവയ്‌ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തതെന്നും അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരണത്തെ എതിർക്കുന്നതായി സൂചിപ്പിക്കുന്ന കത്തിൽ കഴിഞ്ഞതവണ സഹമന്ത്രി ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നതായും പറയുന്നുണ്ട്.

‘സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്‌തതിൽ പ്രതിഷേധം അറിയിക്കുന്നു. പ്രോഗ്രാമിൽ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേരുൾപ്പെടുത്തി ക്ഷണപത്രം അയച്ചത്. കഴിഞ്ഞതവണ സഹമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു. 

ഇത്തരം കാര്യങ്ങൾ ആവർ‌ത്തിക്കില്ലെന്ന് അന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. ഞാൻ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് എതിരല്ല. എന്നാൽ അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്‌ട്രീയവൽക്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. അക്കാദമിയുടെ ഭരണഘടനപോലുംതിരുത്തിയെഴുതാനാണ് രാഷ്ട്രീയ യജമാനന്മാര്‍ ശ്രമിക്കുന്നത്. 

ജനാധിപത്യപരമായ സ്വയംഭരണാവകാശമുള്ള ചുരുക്കം ചില സ്ഥാപനങ്ങളില്‍ ഒന്നായ അക്കാദമിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ നിശബ്ദമായി നോക്കിയിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അക്കാദമിയുടെ വിശിഷ്ടാംഗമായി തുടരാന്‍ ആഗ്രഹിക്കുന്നില്ല ’ കത്തിൽ സി രാധാകൃഷ്‌ണൻ പറയുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !