തിരുവനന്തപുരം ; ഇടത്തരക്കാരുടെ വോട്ട് ബാങ്കിൽ നോട്ടമിട്ട് ആരോഗ്യമേഖലയിൽ പുത്തൻ പദ്ധതി വാഗ്ദാനവുമായി ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ 70 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാഗ്ദാനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏകദേശം ആറ് കോടി പേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇപ്പോൾ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ജനങ്ങളിൽ നിന്ന് കൂടി വന്ന അഭിപ്രായം പരിഗണിച്ചാണ് ബിജെപി ഇക്കാര്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്നതെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു. “70 വയസ്സ് കഴിഞ്ഞവർക്ക് മിക്ക ആരോഗ്യ ഇൻഷുറൻസ് കമ്പനികളും പോളിസി നൽകുന്നില്ല.
ഈ പ്രായത്തിലുള്ളവരിൽ നിന്ന് കൂടുതലായി ക്ലെയിം വരുമെന്നതാണ് ഇതിന് പ്രധാന കാരണം. ഇനി അഥവാ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ തന്നെ 70 കഴിഞ്ഞവർക്ക് വൻതുക പ്രീമിയം അടയ്ക്കേണ്ടി വരും. ഇടത്തരക്കാരായ കുടുംബങ്ങൾക്ക് ഈ പ്രീമിയം തുക താങ്ങാൻ സാധിക്കില്ല,” മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.