തിരുവനന്തപുരം ; മുഖ്യമന്ത്രിക്ക് (Chief Minister) മുന്നിൽ വീണ്ടും മൈക്ക് പിണങ്ങി. അടൂരിലെ വാർത്താസമ്മേളനത്തിനു മുൻപാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ മൈക്ക് വീണ്ടും പണിമുടക്കിയത്. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയതിന്റെ എട്ടാം മിനിറ്റിൽ മൈക്കിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.
ജീവനക്കാർ മൈക്ക് നന്നാക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം മൈക്കില്ലാതെ സംസാരിക്കാൻ തയാറായി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൻ്റെ തുടക്കം മുതൽ സ്പീക്കറിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ, കണക്ഷൻ തകരാറിലായി.കുറച്ചു ദിവസങ്ങൾക്ക് മുൻപ് തലയോലപ്പറമ്പിൽ സംസാരിക്കുന്നതിന് മുൻപ് മൈക്ക് ഒടിഞ്ഞുവീണത് വാർത്തയായിരുന്നു.എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ്റെ പ്രചാരണത്തിനെത്തിയ വേദിയിലെ ശബ്ദസംവിധാനത്തിലെ തകരാറിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം തടസപ്പെടുകയായിരുന്നു.
പ്രസംഗത്തിന് മുമ്പ് മൈക്ക് സ്റ്റാൻഡ് ക്രമീകരിക്കാൻ ശ്രമിച്ച പിണറായിയുടെ കൈകളിലേക്ക് മൈക്ക് വീണു. തലയോലപ്പറമ്പിൽ നടന്ന കൺവെൻഷനിലാണ് സംഭവം. പരിപാടിക്കായി ക്രമീകരിച്ച ശബ്ദ സംവിധാനത്തിൽ നിന്ന് തീയും പുകയും ഉയരാൻ തുടങ്ങിയതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിർത്താൻ നിർബന്ധിതനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.