തൃശ്ശൂർ: കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ. പാലക്കാട് വടക്കഞ്ചേരി കൊടുമ്പിൽ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയിൽ നിന്നും കണ്ടെത്തിയത്.
സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു. മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താൻ വനമേഖലയിൽ പ്രത്യേക സംഘം അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടുകിട്ടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.