തിരുവനന്തപുരം ; ദൂരദർശൻ ലോഗോയുടെ അടുത്തിടെയുണ്ടായ നിറം മാറ്റം വരാൻ പോകുന്ന വമ്പൻ മാറ്റങ്ങളുടെ ട്രെയ്‌ലർ മാത്രമെന്ന് സൂചന. നരേന്ദ്ര മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറിയാൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും പ്രസാർ ഭാരതിയും വമ്പൻ മാറ്റങ്ങൾക്ക് വിധേയമാകുമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
അടുത്തിടെ ലോഗോ ഓറഞ്ച് നിറത്തിലേക്ക് മാറ്റിയിരുന്നു.ദൂരദർശൻ ലോഗോയുടെ നീലനിറം ഓറഞ്ച് നിറത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് കാവിവൽക്കരണം എന്നവിവാദംപൊട്ടിപ്പുറപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ചാനലിന് വേണ്ടി തെരഞ്ഞെടുത്ത നിറം പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.