തിരുവനന്തപുരം ; മെട്രോ നഗരങ്ങളിൽ വോട്ട് ചെയ്യാൻ എത്തുന്നവരുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും കുത്തനെ കുറയുകയാണ്. രാജ്യത്ത് പോളിങ് ശതമാനം ഏറ്റവും കുറവുള്ള 50 ലോക്സഭാ മണ്ഡലങ്ങളിൽ 17 എണ്ണത്തിൽ ഇക്കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി വീണ്ടും ഇടിവ് സംഭവിക്കുകയാണ്. ഇവയെല്ലാം തന്നെ മെട്രോ നഗരങ്ങളിൽ പെടുന്നവയാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 44.84 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ ഹൈദരാബാദ് കുറഞ്ഞ പോളിങ്ങിൻെറ കാര്യത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തായിരുന്നു. അനന്തനാഗ് (8.98%), ശ്രീനഗർ (14.43%), ബാരാമുള്ള (34.60%) എന്നീ മണ്ഡലങ്ങളാണ് ഹൈദരാബാദിന് മുകളിൽ വന്നത്.
പൂനെ (49.89%), മുംബൈ സൌത്ത് (51%), ബാംഗ്ലൂർ സൌത്ത് (53.70%) എന്നിവയും പട്ടികയിൽ പിന്നിലുള്ളവയാണ്. കാൺപൂർ, അലഹാബാദ്, ലക്നോ, നാഗ്പൂർ എന്നിവിടങ്ങളിലും പോളിങ് ശതമാനം 55ന് മുകളിൽ പോയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.