കണ്ണൂര്‍: ഇരിട്ടിയില്‍ പൊലീസിന്റെ മൂക്കിൻ തുമ്പത്ത് മോഷണം. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററികള്‍ മോഷണം പോയി. സുരക്ഷ മുൻനിര്‍ത്തി സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയിരിക്കുന്നത്.
കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണിത്. എവിടെയെങ്കിലും നിര്‍ത്തിയിട്ടാല്‍ അത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ബസ് ജീവനക്കാര്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ തന്നെ ബസ് പാര്‍ക്ക് ചെയ്യുന്നത്.
എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മോഷണവാര്‍ത്ത വരുന്നതോടെ മനസിലാകുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം മനസിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.