വയനാട്: കാത്തുകാത്തിരുന്നു വേനൽമഴ എത്തിയപ്പോൾ, വയനാട്ടിൽ കൃഷിനാശം. പലയിടത്തും ശക്തമായ കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണു. മീനങ്ങാടിയില്‍ നിരവധി വീടുകളുടെ മേൽക്കൂരകള്‍ തകർന്നു. മരങ്ങള്‍ വീണതോടെയാണ് വീടുകള്‍ തകർന്നത്. വെള്ളമിറങ്ങി വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുമുണ്ടായി.
കൽപ്പറ്റ കാപ്പുംകൊല്ലി സ്വദേശി ജോൺസന്‍റെ വാഴകൃഷി കഴിഞ്ഞ ദിവസത്തെ കാറ്റിൽ ആടിയുലഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിൽ പൊരിവെയിലത്ത് നനച്ചുണ്ടാക്കിയ വാഴകൾ വീണതോടെ, പ്രതീക്ഷകൾ നഷ്ടത്തിലായി.
മൂവായിരത്തോളം വാഴകളാണ് പോയത്. ജില്ലയിലെ പലഭാഗത്തും സമാന നാശമുണ്ടായിട്ടുണ്ട്. കൃഷിവകുപ്പ് കണക്കുകൾ ശേഖരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.