പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്.

തൃശൂർ: പെരുമ്പിലാവ് ചന്തയിൽ പോത്തിന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. പോത്തിനെ വിൽക്കാനും വാങ്ങാനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. 

പത്തിരിപ്പാല സ്വദേശി നാസർ കൊണ്ടുവന്ന പോത്താണ് അപ്രതീക്ഷിത ആക്രമണം നടത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

പോത്തിനെ കെട്ടിയ കയർ പിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു, കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ തളച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !