തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിൻെറ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി കടുത്ത തിരിച്ചടി നേരിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത പരാജയം ഏറ്റുവാങ്ങിയ ബിആർഎസിന് ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചുവരവ് എളുപ്പമാവില്ല. നിസാമാബാദ് എംഎൽഎ കെ. കവിതയുടെ അറസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് കൂടാതെ പാർട്ടിയിൽ നിന്ന് നേതാക്കളും അണികളും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ലോക്സഭയിലേക്കുള്ള പോരാട്ടം നടക്കാൻ പോകുന്നത്
ബിജെപി ഇതിനോടകം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള പകുതിയിലധികം സ്ഥാനാർഥികൾക്കും മുൻപ് ബിആർഎസുമായി ബന്ധമുണ്ട്. ഇതിൽ തന്നെ കൂടുതൽ പേരും കഴിഞ്ഞ മാസം മാത്രം ബിആർഎസ് വിട്ട് ബിജെപിയിൽ ചേർന്നവരാണ്. ബിആർഎസിൻെറ എംപിയും എംഎൽഎയും വരെ കോൺഗ്രസിലേക്കും ചേക്കേറിയിട്ടുണ്ട്. മെയ് 13നാണ് തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.ചെവെല്ല എം.പിയായിരുന്ന രഞ്ജിത് റെഡ്ഡി പാർട്ടി വിട്ടത് ബിആർഎസിന് വല്ലാത്ത തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കുന്നത്. ഇത് കൂടാതെ കൈറത്താബാദിലെ ബിആർഎസ് എംഎൽഎ ആയിരുന്ന ധനം നാഗേന്ദറും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. നിലവിൽ അദ്ദേഹം സെക്കന്തറാബാദിൽ കോൺഗ്രസ് ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുകയാണ്. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കെതിരെയാണ് നാഗേന്ദർ മത്സരിക്കുന്നത്.തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിൻെറ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി കടുത്ത തിരിച്ചടി നേരിടുന്നു.
0
തിങ്കളാഴ്ച, ഏപ്രിൽ 01, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.