യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിയെ കൊല്ലാൻ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം.

കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിയെ കൊല്ലാൻ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം. ഇതിനായി വിവരം ശേഖരിക്കാൻ റഷ്യയുടെ മിലിട്ടറി ഇന്‍റലിജൻസുമായി ബന്ധം പുലർത്തിയ ചാരനെ അറസ്റ്റ് ചെയ്തതായി പോളണ്ട് അറിയിച്ചു. യുക്രെയ്ൻ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആണ് പോളണ്ട് പൊലീസ് ചാരനെ പിടികൂടിയത്.

യൂറോപ്യൻ യൂണിയൻ അംഗമായ പോളണ്ട്, റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ യുക്രൈനെ സഹായിക്കുന്ന രാജ്യമാണ്. സെലൻസ്കി ഉപയോഗിക്കുന്ന പോളണ്ടിലെ ഒരു വിമാനത്താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ആണ് പവൽ കെ എന്ന് പേരുള്ള ചാരൻ ശ്രമിച്ചത്. 
ഇയാൾ പോളണ്ട് പൗരൻ തന്നെയാണ്. ഇയാൾ എന്തെങ്കിലും വിവരം റഷ്യയ്ക്ക് ഇതിനകം കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !