മധുര: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ചയും മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മർദിച്ചു. ഇതോടെയാണ് മൂത്തമകനായ 15-കാരൻ അരിവാള്‍ കൊണ്ട് അച്ഛനെ വെട്ടിക്കൊന്നത്. വെട്ടേറ്റ അച്ഛൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അയല്‍ക്കാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പ്രതിയായ 15-കാരനും പോലീസിന്റെ കസ്റ്റഡിയിലാണ്.മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 കാരൻ വെട്ടിക്കൊന്നു,,
0
ചൊവ്വാഴ്ച, ഏപ്രിൽ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.