റീവ: മധ്യപ്രദേശിലെ റീവയില്‍ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരൻ മരിച്ചു. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.പുറത്തെടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
രണ്ടു ദിവസത്തോളമാണ് കുട്ടി കുഴല്‍ കിണറില്‍ അകപ്പെട്ടത്. മധ്യപ്രദേശിലെ റീവ ജില്ലയിലെ മണിക ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് 40 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ കുട്ടി വീണത്.കളിക്കുന്നതിനിടെയാണ് കുഴല്‍ കിണറില്‍ വീണത്. എസ്ഡിഇആര്എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം നടന്നത്. കുഴല്‍ കിണറിലേക്ക് ഓക്സിജൻ ഉള്‍പ്പെടെ നല്‍കിയിരുന്നു.
സമാന്തരമായി കുഴിയെടുത്താണ് കുട്ടിയുടെ അടുത്തെത്തിയത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഞായറാഴ്ച രാവിലെ എട്ടോടെയാണ് കുട്ടിയെ കണ്ടെത്താനായതെന്നും പ്രതികരണമുണ്ടായില്ലെന്നും കളക്ടര്‍ പറഞ്ഞു. ഇടുങ്ങിയ കുഴല്‍ കിണറായിരുന്നുവെന്നും തുടര്‍നടപടികള്‍ക്കായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.